
ഓട്സ് ദോശ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! എത്ര ഇഷ്ടമല്ലാത്തവരും കൊതിയോടെ കഴിച്ചു പോകും.!! | Easy Oats dosa recipe Video
Easy Oats dosa recipe Video: ഇന്ന് നമ്മുടെയെല്ലാം ഭക്ഷണരീതികളിൽ ഓട്സിന് വളരെയധികം പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഓട്സ് കുറുക്കായോ അല്ലെങ്കിൽ മറ്റ് രീതികളിലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അത്തരത്തിൽ ചെയ്ത് എടുക്കാവുന്ന ഒരു ഓട്സ് ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഓട്സ് ദോശ തയ്യാറാക്കാനായി
ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഓട്സ്, മൂന്ന് ടേബിൾസ്പൂൺ അളവിൽ റവ, ഒരു ചെറിയ കഷണം ഇഞ്ചി, ചെറിയ ഉള്ളി മൂന്നു മുതൽ നാലെണ്ണം വരെ, കറിവേപ്പില, പച്ചമുളക്, ഉലുവ, എണ്ണ, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഓട്സും ഉപ്പും വെള്ളവും ഒഴിച്ച് കുറച്ചുനേരം കുതിരാനായി മാറ്റിവയ്ക്കുക. ഈയൊരു സമയത്ത് തന്നെ ഒരു ഗ്ലാസിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ച് അതിൽ ഉലുവ കൂടി കുതിർത്താനായി
ഇടാവുന്നതാണ്. ഓട്സ് വെള്ളത്തിൽ കുറച്ച് കുതിർന്നു കഴിഞ്ഞാൽ അതിലേക്ക് റവ കൂടി ചേർത്ത് അടച്ചു വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിലേക്ക് ഓട്സിന്റെ കൂട്ടു കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മാവിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം.
ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി മാവൊഴിച്ച് നല്ലതുപോലെ പരത്തി എടുക്കുക. ഈയൊരു സമയത്ത് മുകളിൽ അല്പം എണ്ണ കൂടി തൂവി കൊടുക്കാവുന്നതാണ്. ദോശയുടെ ഒരുവശം നല്ലതുപോലെ മൊരിഞ്ഞു വന്നു കഴിഞ്ഞാൽ മറുവശം കൂടിയിട്ട് ക്രിസ്പ്പാക്കി എടുക്കാം. ഇപ്പോൾ നല്ല രുചികരമായ ഓട്സ് ദോശ റെഡിയായി കഴിഞ്ഞു. ചട്ണിയോടൊപ്പമോ സാമ്പാറിനോടൊപ്പമോ ഓട്സ് ദോശ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jaya’s Recipes – malayalam cooking Easy Oats dosa recipe