പണ്ടത്തെ അതേ രുചിയിൽ ഒരു കിടിലൻ നാടൻ മീൻകറി.!! ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! |About Kerala style Nadan Fish Curry Video Viral
About Kerala style Nadan Fish Curry Video Viral:പണ്ടത്തെ കാലത്ത് നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിരുന്ന വറുത്തു അരച്ച മീൻ കറിയുടെ ടേസ്റ്റ് ഒന്ന് വ്യത്യസ്തമായിരുന്നു അല്ലേ? എന്നാൽ ഇപ്പൊൾ അത്രെയും ബുദ്ധിമുട്ടി ആരും അങ്ങനെ മീൻ കറി ഉണ്ടാക്കാർ ഇല്ലല്ലോ? എന്നാൽ അതേ ടെസ്റ്റിൽ എളുപ്പത്തിൽ ഒരു മീൻകറി ഉണ്ടാക്കാൻ ഇതാ ഒരു അടിപൊളി മാർഗം!!
Ingredients
എണ്ണ കോര
മഞ്ഞൾ പൊടി : 1 സ്പൂൺ
മല്ലിപൊടി : 1 1/2 ടേബിൾ സ്പൂൺ
മുളക്പൊടി : 2 ടേബിൾ സ്പൂൺ
കറിവേപ്പില
ആവശ്യത്തിന് ഉപ്പ്
കുറച്ചു പുളി
ഉലുവ : 1 സ്പൂൺ
പെരുംജീരകം : 1 സ്പൂൺ
കുരുമുളക് : 1 സ്പൂൺ
വെളിച്ചെണ്ണ
ഫിഷ് മസാല : 1 സ്പൂൺ
ചെറിയ ഉള്ളി : 1 കപ്പ്
തക്കാളി : 1 1/2
എണ്ണ കോര/ പുള്ളികോര എന്ന് അറിയപ്പെടുന്ന മീൻ ആണ് ഇവിടെ എടുത്തിരിക്കുന്നത്, ഇത് നന്നായി കഴുകി വൃത്തിയാക്കണം, ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക, ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക, ഇപ്പൊൾ തീ ഓൺ ആക്കേണ്ടതില്ല, ഇനി എണ്ണയിലേക്ക് 1 സ്പൂൺ മഞ്ഞൾപ്പൊടി, 1 1/2 ടേബിൾ സ്പൂൺ മല്ലിപൊടി, 2 ടേബിൾ സ്പൂൺ മുളകുപൊടി, 1 സ്പൂൺ ഫിഷ് മസാല, ഇനി തീ ഒന്നു ചെറുതായി കത്തിച്ചു കൊടുക്കുക ശേഷം എല്ലാം ഒന്ന് മിക്സ് ചെയ്തു ചെറുതായി മൂപ്പിച്ച് എടുക്കുക
പൊടികൾ കരിഞ്ഞു പോവാതെ ശ്രദ്ധിക്കണം, പൊടിയുടെ മൂത്ത മണം വന്നാൽ തീ ഓഫ് ചെയ്യാം, ഇനി ഇതിലേക്ക് ഒരു കപ്പ് ചെറിയുള്ളി എടുക്കുക അത് കട്ട് ചെയ്തു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക ശേഷം നമ്മൾ നേരത്തെ വറുത്തു എടുത്ത മസാല പൊടികൾ അടുപ്പിൽ നിന്ന് ഇറക്കി കുറച്ചു വെള്ളവും ചേർത്ത് വെക്കണം അതും ഇതിലേക്ക് ഇട്ടു കൊടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഇത് പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചു എടുക്കുക, ഇനി കറി വെക്കുന്ന ചട്ടി എടുത്ത് ഇത് അതിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം ഇതൊന്നു കലക്കി എടുക്കണം ഇതിലേക്ക് 1 1/2 തക്കാളി, കുറച്ചു കറിവേപ്പില, ആവശ്യത്തിനു ഉപ്പ് , കുറച്ചു പുളി, എന്നിവ ചേർത്ത് അടുപ്പിലേക്ക് വെക്കുക
ശേഷം മൂടി വെച്ചു തിളപ്പിക്കുക, തിളച്ചു വന്നാൽ തക്കാളി ഒന്ന് ഉടച്ചു കൊടുക്കുക ഇനി ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കാം ഇനി ഇതു വെന്തു വറ്റാൻ വെക്കാം ശേഷം ഒരു പാൻ എടുക്കുക അതിലേക്ക് 1 സ്പൂൺ ഉലുവ, 1 സ്പൂൺ പെരുംജീരകം, 1 സ്പൂൺ കുരുമുളക്, എന്നിവ ഇട്ട് നന്നായി മൂപ്പിച്ച് എടുക്കുക പൊട്ടാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക ഇനി തണുക്കാൻ ഒരു പാത്രത്തിലേക്ക് മാറ്റുക തണുത്തു കഴിഞ്ഞാൽ പൊടിച്ച് എടുക്കണം മീൻ കറി തിളച്ചു വരുമ്പോൾ ഉപ്പ് ഇല്ലെങ്കിൽ ചേർത്ത് കൊടുക്കണം ഇനി ഒരു സ്പൂൺ ഉലുവ പെരുംജീരകം പൊടി ചേർത്ത് കൊടുക്കുക. video credit :Saji’s Homecafe Kerala style Nadan Fish Curry