ഇതാ ഒരു അടിപൊളി റെസിപി..!! അടിപൊളിയായി പൊങ്ങി വരുന്ന ഒരു കിടിലൻ ദോശ..!! | About Easy Soft Dosa Recipe Video Viral

About Easy Soft Dosa Recipe Video Viral: ദോശ എല്ലാവർക്കും പ്രിയപ്പെട്ടത് അല്ലേ? നമ്മൾ പലപ്പോഴും ദോശ ഉണ്ടാക്കുമ്പോൾ പുളി കൂടുതൽ ആവാം അല്ലെങ്കിൽ പൊങ്ങി വരില്ല അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്, ഇതിനു പരിഹാരമായി ഒരു കിടിലൻ ദോശ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ ഒരു അടിപൊളി മാർഗം ഇതാ.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..സൂപ്പർ റെസിപ്പി.
Ingredients

പച്ചരി : 1 1/2 കപ്പ്
ഉലുവ
ആവശ്യത്തിന് ഉപ്പ്
ഉഴുന്ന് : 2 പിടി

1 1/2 കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് ഇടുക, ശേഷം 2 പിടി ഉഴുന്ന്, കുറച്ചു ഉലുവ എന്നിവ മറ്റൊരു പാത്രത്തിലേക്ക് എടുക്കുക ഇനി ഇത് രണ്ടും നന്നായി കഴുകി കുറച്ചു വെള്ളം ചേർത്ത് 5 മണിക്കൂർ കുതിർക്കാൻ വെക്കുക ശേഷം ഇത് അരച്ചു എടുക്കുക അതിനായി ആദ്യം ഉഴുന്നും ഉലുവയും മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ആവശ്യത്തിനു വെള്ളം ചേർത്ത് അരച്ചു എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം ഇനി അരി അരച്ചു എടുക്കാൻ ആദ്യം പകുതി അരി

ചേർത്ത് കൊടുക്കാം ശേഷം ഇതിലേക്ക് ചോർ ചേർത്ത് കൊടുക്കണം അതിനായി 3/4 കപ്പ് ചോറിൽ നിന്ന് പകുതി ഇട്ട് കൊടുക്കുക,ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് അരച്ചു എടുക്കാം ഇതുപോലെ തന്നെ ബാക്കി അരിയും അരച്ചു എടുക്കുക , മാവ് നല്ല കട്ടിയയിട്ടാണ് വേണ്ടത്, ശേഷം ഇത് നേരത്തെ അരച്ചു വെച്ച ഉഴുന്നിലേക്ക് ചേർത്ത് കൊടുത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്തു എടുക്കാം മാവ് ഒരുപാട് ലൂസ് ആവാനും കട്ടി ആവാനും പാടില്ല കട്ടി കൂടിയാൽ വെള്ളം ചേർത്ത് കൊടുക്കാം ശേഷം ഇത് രാത്രി റെസ്റ്റ് ചെയ്യാൻ വെച്ചു രാവിലെ എടുത്തു ദോശ ഉണ്ടാക്കാം പൊങ്ങി വന്നതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് പതുക്കെ മിക്സ് ചെയ്യുക ശേഷം ദോശ ഉണ്ടാക്കാം വേണ്ടി പാൻ മീഡിയം തീയിൽ വെച്ചു ചൂടായാൽ അതിലേക്ക് മാവ് ഒഴിച്ച് കൊടുത്ത് പരത്തി എടുക്കാം ശേഷം അടച്ചു വെച്ചു വേവിച്ച് എടുക്കാം പെട്ടന്ന് തന്നെ വെന്തു കിട്ടും ഇപ്പൊൾ ദോശ നന്നായി പൊങ്ങി വന്നിട്ടുണ്ട് ഇപ്പൊൾ കിടിലൻ ദോശ തയ്യാർ!!