മൂന്നാറിന്റെ മനോഹാരിതയിൽ അതീവ സുന്ദരിയായി വൃദ്ധി മോൾ 😍😍പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടോ 👌👌

മലയാളികളുടെ കണ്ണിലുണ്ണിയാണ് വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുട്ടിത്താരത്തിന് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ വൃദ്ധി മോൾ കളിച്ച ഡാൻസ് വൈറലായതോടെയാണ് വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഡാൻസ് കൊറിയോഗ്രാഫറായ വിശാൽ കണ്ണന്റെയും ഗായത്രി

വിശാലിന്റെയും മകളാണ് വൃദ്ധി. ആദ്യ ഡാൻസ് വീഡിയോ വൈറലായതിന് ശേഷം നിരവധി ഡാൻസ് റീലുകളും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി വൃദ്ധി മോൾ സോഷ്യൽ മീഡിയയിൽ സജീവമായി. വൃദ്ധിയുടെ സോഷ്യൽ മീഡിയയിൽ വൈറലാകാത്ത ഒരു പോസ്റ്റു പോലുമില്ല എന്നതാണ് സത്യം. വെറും ആറു മാസം കൊണ്ട് ഒരു മില്യണിലധികം ഫോളോവേഴ്സിനെയാണ് ഈ കുട്ടിത്താരം സ്വന്തമാക്കിയത്. ഇന്ന് മലയാളികളുടെ സ്വന്തം

ക്യൂട്ടി ബ്യൂട്ടി സ്റ്റാറാണ് വൃദ്ധി വിശാൽ. ഇപ്പോഴിതാ വൃദ്ധിയുടെ മറ്റൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. disha creations ഒരുക്കിയ മനോഹരമായ ഔട്ട് ഫിറ്റിലാണ് ഇക്കുറി താരം. മൂന്നാറിലെ forest county റിസോർട്ടിന്റെ മനോഹാരിതയിൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. vishnu nelladu ആണ് ഫ്രെയിമുകൾക്ക് പിന്നിൽ. വൃദ്ധി മോളുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പോസ്റ്റ്

ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരം ആകണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. അതിനുള്ള തുടക്കവും താരം കുറിച്ചു കഴിഞ്ഞു. സാറാസ് എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലും തന്റെ ഇടം ഉറപ്പിച്ചു കഴിഞ്ഞു. ഇനി പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രത്തിലും വൃദ്ധി മോൾ ഉണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്നും നിരവധി അവസരങ്ങളാണ് ഇപ്പോൾ കുഞ്ഞു താരത്തെ തേടിയെത്തുന്നത്.