മക്കൾക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ.!! കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉർവശി;അമ്മയും മക്കളും ഒരേ ഫ്രെയിമിൽ | Urvashi Shared New Pic Daughter kunjatta And Son Ishan Viral News Malayalam

Urvashi Shared New Pic Daughter kunjatta And Son Ishan Viral News Malayalam: ചിരിപ്പിച്ചും ചിന്തിപ്പിച്ചു മലയാളത്തിലും തമിഴിലും അടക്കം നിരവധി ആരാധകരെ സമ്പാദിച്ച മലയാളത്തിന്റെ പ്രിയ താരമാണ് ഉർവശി. അഭിനയത്തിൽ സജീവമായിരുന്നെങ്കിലും ഉർവശി സോഷ്യൽ മീഡിയയിൽ അത്ര സജീവ സാന്നിധ്യം അല്ലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം  ഇൻസ്റ്റാഗ്രാം പേജ് തുടങ്ങി എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.  മകനും ഭർത്താവിനും ഒപ്പം ഉള്ള വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. മകൾ എവിടെ എന്നായിരുന്നു അന്ന് ആരാധകർ താരത്തോട് ചോദിച്ച ഒരേയൊരു ചോദ്യം. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരവുമായി

എത്തിയിരിക്കുകയാണ് ഉർവശി. മകൾ കുഞ്ഞാറ്റയ്ക്കൊപ്പമുള്ള  ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഉർവശി പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞാറ്റയ്ക്കരികിലായി ഇളയ മകൻ ഇഷാനെയും കാണാം. ഉർവശിയുടെയും മക്കളുടെയും ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നിരവധി താരങ്ങളും ആരാധകരുമെല്ലാം ഉര്‍വശിയുടെ സോഷ്യൽ മീഡിയയിലേക്കുള്ള എൻട്രിയെ ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്. താരം ആദ്യം മകനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ മകള്‍ എവിടെയാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

തുടർന്നാണ് മക്കൾക്കൊപ്പമുള്ള ചിത്രം ഉർവശി പങ്കുവെച്ചത്. നിരവധി ആരാധകരും താരങ്ങളും ആണ് ചിത്രത്തിന് കമന്റുമായി എത്തിയിട്ടുള്ളത്. ‘‘എന്ത് ഭംഗി ചേച്ചി ഈ കാഴ്ച, മനസ്സ് നിറഞ്ഞ സന്തോഷം’’ എന്നായിരുന്നു  ചിത്രത്തിന് താഴെ ബീന ആന്റണി കുറിച്ചത്. മൂന്ന് പേരെയും ഒന്നിച്ച് കണ്ടത് സന്തോഷം എന്നായിരുന്നു ആരാധകര്‍ കുറിച്ചത്.  മാതാപിതാക്കളെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര പുത്രിയാണ് കുഞ്ഞാറ്റ. സിനിമയിലേക്ക് താരപുത്രി എത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. നിരവധി ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഡ്ബ്‌സ്മാഷ്

വിഡിയോകളിലൂടെ തനിക്കും അഭിനയിക്കാൻ അറിയാമെന്ന് കഴിവ് തെളിയിച്ച കുഞ്ഞാറ്റ ഇനി എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ