പനംകുല പോലെ മുടി വളരാൻ ഈ എണ്ണ മാത്രം മതി! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം!! | Tips To Natural Hair Oil Using Small Onion Video

Tips To Natural Hair Oil Using Small Onion : കറുത്ത, ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവരയായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ തലകഴുകാനായി ഉപയോഗിക്കുന്ന വെള്ളം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവ കൊണ്ടെല്ലാം മുടി കൊഴിച്ചിൽ ഇന്ന് എല്ലാവരിലും കണ്ടു വരുന്നു. അതിനായി കടകളിൽ നിന്നും പല ഹെയർ ഓയിലുകളും വാങ്ങി ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന

ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഓയിൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് ചെമ്പരത്തി പൂവ്, കുറച്ച് ചെമ്പരത്തിയുടെ ഇല, ഒരുപിടി അളവിൽ കറിവേപ്പില, ഒരു പിടി ഉലുവ, നാലു മുതൽ അഞ്ചെണ്ണം വരെ ചെറിയ ഉള്ളി, വെളിച്ചെണ്ണ ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വച്ച എല്ലാ സാധനങ്ങളും അതോടൊപ്പം ഒരു ഗ്ലാസ് ചൂടാക്കി

വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് ഈ ഒരു കൂട്ട് നന്നായി തിളപ്പിക്കുക. ചെമ്പരത്തി പൂവിന്റെ സത്തെല്ലാം എണ്ണയിലേക്ക് ഇറങ്ങി നിറം ചെറുതായി മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. അതിനുശേഷം ഒരു അരിപ്പ എടുത്ത് നന്നായി അരിച്ച ശേഷം ഒരു കുപ്പിയിലേക്ക് എണ്ണ മാറ്റാവുന്നതാണ്. കുപ്പിയിൽ എണ്ണ ഒഴിച്ചതിന് ശേഷം

കാച്ചുമ്പോൾ ഉപയോഗിച്ച ചെറിയ ഉള്ളി ഇട്ടുവയ്ക്കുന്നത് നല്ലതാണ്. ശേഷം ഈയൊരു എണ്ണ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുകയാണ് വേണ്ടത്. നീരിറക്കം പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് രാത്രി എണ്ണ തേച്ച് രാവിലെ കഴുകി കളഞ്ഞാൽ മതിയാകും. അതല്ലെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എണ്ണ തേച്ച ശേഷം കഴുകി കളയാനായി ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Naithusworld Malayalam