പേർളിയുടെയും കുഞ്ഞിൻ്റെയും കിടിലം ഫോട്ടോഷൂട്ട്: ആരാധകർ പറഞ്ഞത് കേട്ടോ..

റിയാലിറ്റി ഷോ ആംഗറിങ്ങ് രംഗത്ത് കൂടി കടന്നു വന്നു പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ വ്യക്തിയാണ് പേർളി മാണി. ഏതാനും ചില സിനിമയിൽ കൂടിയാണ് താരം എത്തുന്നതെങ്കിലും മിനിസ്ക്രീനിൽ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെയാണ് ശ്രദ്ധേയമാകുന്നത്. പിന്നീട് ഒട്ടനവധി റിയാലിറ്റി ഷോ പേർളി ആംഗർ ചെയ്തിട്ടുണ്ട്. കൂടാതെ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ റണ്ണർ അപ്പ് ആയിരുന്നു താരം. ബിഗ് ബോസ്

ഷോയിൽ പങ്കെടുക്കുമ്പോൾ തന്നെയായിരുന്നു ശ്രീനിഷ് അരവിന്ദ് എന്ന സീരിയൽ താരവുമായി പേർളി പ്രണയത്തിലാകുന്നത്. റിയലിറ്റി ഷോ രംഗത്തെ വളരെ അപൂർവമായ ഒരു സംഭവം തന്നെയായിരുന്നു ഇവരുടെ പ്രണയം. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഈ പ്രണയം പിന്നീട് വിവാഹത്തിലെത്തി. പേർളി ശ്രീനിഷ് ദമ്പതികളുടെ ഓരോ ആഘോഷവും പ്രത്യേക മുഹൂർത്തങ്ങളും ജനങ്ങൾക്കിടയിൽ എന്നും ചർച്ച ചെയ്യപ്പെട്ടിരുന്നു. താര ദമ്പതികൾക്ക് ഒരു

കുഞ്ഞ് മാലാഖ ജനിച്ചപ്പോഴും തങ്ങളെ സ്നേഹിക്കുന്ന ആരാധകരോട് പറയാനും കുഞ്ഞിൻ്റെ ചിത്രങ്ങൾ പങ്ക് വയ്ക്കാനും ഇരുവരും മടിച്ചില്ല. ഇപ്പോൾ പേർളിയെയും ശ്രീനിഷിനെയും പോലെ തന്നെ നില എന്ന ഇവരുടെ സുന്ദരിക്കുട്ടിക്കും ധാരാളം ആരാധകരുണ്ട്. കുഞ്ഞിൻ്റെ ഫോട്ടോകൾക്കെല്ലാം സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ധാരാളം കമൻ്റുകളാണ് വരുന്നത്. ഏറ്റവും പുതിയതായി പേർളി കുഞ്ഞുമായി ഇരിക്കുന്ന ഫോട്ടോയാണ് ആരാധകരുടെ മനം കവർന്നത്.

കുറുമ്പ്കാട്ടി അമ്മയ്ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയ്ക്ക് മിസ്സ് നോട്ടി എന്നാണ് പേർളി ക്യാപ്ഷൻ ഇട്ടത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ സെലിബ്രിറ്റികളടക്കം കമൻ്റ് ചെയ്തിട്ടുണ്ട്. സാനിയ ഇയ്യപ്പൻ, ശില്പ ബാല തുടങ്ങി നിരവധി താരങ്ങൾ കമൻ്റും ലൈക്കും ചെയ്തിട്ടുണ്ട്. പേർളിയുടെ തനി പകർപ്പാണ് മകളെന്നാണ് ഒരു ആരാധകൻ്റെ വാദം. സോഷ്യൽ മീഡിയ വഴി തങ്ങളുടെ എല്ലാ സന്തോഷവും ആരാധകരുമായി പങ്ക് വെയ്ക്കുന്ന സ്വഭാവക്കാരാണ് പേർളിയും ശ്രീനിയും. ജനങ്ങളോട് അത്രയും അടുപ്പം പുലർത്തുന്നത് കൊണ്ടുതന്നെ ജനപ്രിയ ദമ്പതികളിൽ ഒന്നാണ് ഇവർ.