നിറവയറിൽ സൗഭാഗ്യയുടെ ഫോട്ടോഷൂട്ട്! ആൺകുട്ടി തന്നെയെന്ന് ആരാധകർ! വൈറലായി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ സൗഭാഗ്യ നടി താര കല്യാണിന്റെയും രാജാറാമിന്റെയും മകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അർജുനനാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ

ആയിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോൾ ഏതാനും ആഴ്ചകൾക്കുള്ളിൽ തങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. കുഞ്ഞിനെ വരവേൽക്കാനായി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് നടത്തിയ ബേബിഷവർ ചടങ്ങുകളും സോഷ്യൽ മീഡിയയിലെ വൈറലായിരുന്നു. ഇപ്പോഴിതാ നിറവയറിൽ ഒരു കിടിലൻ

ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഗർഭ കാലത്തിൻറെ 34 ആഴ്ചകൾ പിന്നിട്ടതായി അറിയിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാമിക അറ്റയർ ലേബൽ ഡിസൈൻ ചെയ്ത റെഡ് മെറ്റേണിറ്റി ഗൗണിൽ ആണ് താരം തിളങ്ങിയിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമൻറ്കളും ആയി എത്തിയിട്ടുള്ളത്. ആരാധകരിൽ ഏറിയപങ്കും പ്രവചിച്ചിരിക്കുന്നത് സൗഭാഗ്യയ്ക്കും അർജുനും ആൺകുട്ടി

ആയിരിക്കും എന്നാണ്. ചലച്ചിത്രരംഗത്ത് നിന്നുള്ള പ്രമുഖരും ആശംസകളും ആയി എത്തിയിട്ടുണ്ട്. തനിക്ക് ഒരു പെൺകുഞ്ഞ് ആയിരിക്കുമെന്നാണ് ബേബി ഷവർ ചടങ്ങിൽ അർജുൻ പറഞ്ഞത്. എന്നാൽ കുട്ടി ആണായാലും പെണ്ണായാലും കുഴപ്പമില്ല ആരോഗ്യത്തോടെയുള്ള ഒരു കുട്ടിയുടെ ജനത്തിന് ആണ് താൻ കാത്തിരിക്കുന്നതെന്ന് സൗഭാഗ്യയും പറഞ്ഞു. ഏതായാലും തങ്ങളുടെ കുഞ്ഞു കൺമണിയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് ഇരുവരും .