ദിവസം കൂടുന്തോറും പ്രായം കുറയുന്ന മലയാളത്തിൻറെ സ്വന്തം “സന്തൂർ മമ്മി” പോണിടെയിലിൽ അതീവ സുന്ദരിയായി ദുബെെയിൽ ഇത് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറായാണ് മഞ്ജു വാര്യർ. ഒരേ സമയം മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഭിമാനവും അഹങ്കാരവും. ദിവസം കൂടുന്തോറും പ്രായം കുറയുന്ന മലയാളത്തിൻറെ സ്വന്തം “സന്തൂർ മമ്മി” എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്‌. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കു വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ക്ഷണനേരം കൊണ്ടാണന്നതാണ്

സത്യം. ദുബായിലെ ഇന്ത്യൻ കോഫി ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയ മഞ്ജുവിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വെെറലാകുന്നത്. കുറച്ച് വ്യത്യസ്തമായ ലുക്കിലെത്തിയ താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിംപിളായി മുടി പോണിടെയിൽ കെട്ടി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചിരിച്ച് ആരാധകരുടെ മുന്നിലെത്തിയ ആരാധകരുടെ പ്രിയതാരത്തെ ഇരു കെെയ്യും നീട്ടിയാണ്

ആരാധകർ സ്വീകരിച്ചത്. താര പരിവേഷങ്ങൾ ഒന്നും തന്നെയില്ലാതെ ആരാധകരോട് കുശലം പറയാനും ചിരിച്ചും അവർക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യ്തും താരം അവർക്കൊപ്പം സമയം ചിലവിടുന്നുണ്ട്. മഞ്ജുവാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരിക്കുന്ന ചിത്രത്തിനു താഴെ ‘മമ്മുട്ടിയെ ചലഞ്ച് ചെയ്യുകയാണോ?’, ‘സുപ്പർ ലുക്ക്, ഹൃദയശുദ്ധി മുഖത്തു കാണാം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. മലയാള സിനിമയുടെ

സ്വകാര്യ അഹങ്കാരമാണ് മഞ്ജു. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം വരെ അണിഞ്ഞ താര സുന്ദരി. വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. പിന്നിട് സിനിമയിലേയ്ക്ക് തിരിച്ചെത്തിയ താരം നിരുപമ രാജീവിലൂടെ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്കാണ് വെള്ളിത്തരയിൽ ജീവനേകിയത്. തിരിച്ചു വരവ് ഹിറ്റാക്കിയ താരം വിവിധങ്ങളായ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. തിരിച്ചു വരവിൽ പ്രായം കുറഞ്ഞു പോയൊന്നാണ് ആരാധകരുടെ സംശയം.