16-ാം ചടങ്ങ് സുധിയുടെ സ്വന്തം വീട്ടിൽ കൊല്ലത്ത് .!! അച്ഛമ്മയെ കെട്ടിപിടിച്ച് കരഞ്ഞു പേരക്കുട്ടികളും രേണുവും; | Kollam Sudi 16th Day In Heaven Sad Viral Latest News Malayalam

Kollam Sudi 16th Day In Heaven sad Latest News Malayalam: കൊല്ലം സുധി അന്തരിച്ചിട്ട് ദിവസങ്ങളായിട്ടും ഇപ്പോളും കണ്ണിരോടെ കഴിയുകയാണ് സുധിയുടെ വീട്ടുക്കാരും, സുഹൃത്തക്കളും. ഇതിന്റെ ഭാഗമായിട്ട് തന്നെ സ്റ്റാർ മാജിക്കിന്റെ ഷൂട്ടിങ് തന്നെ കുറച്ച് നാളത്തേക്ക് മാറ്റി വെക്കേണ്ടി വന്നു. ക്രിസ്ത്യൻ ആചാര പ്രകാരം സുധിയുടെ മരണ ശേഷം പല പ്രാർത്ഥനകൾ പള്ളിയിലും വീട്ടിലും വെച്ച് നടത്തുകയുണ്ടായി. തന്റെ ഇളയ മകൾ സുധിയുടെ ഫോട്ടോ ചൂണ്ടി കാണിച്ചു കൊണ്ട് അമ്മേ എന്റെ അച്ഛൻ എന്ന് പറഞ്ഞാണ് സംസാരിക്കുന്നത്.
അമ്മേ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു റിതുൽ പറയുന്നു. മോൻ പേടിക്കണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന രേണു. കൂടാതെ മരുമോളെയും, ചെറുമക്കളെയും കെട്ടി പിടിച്ചു കരയുന്ന സുധിയുടെ അമ്മയെയാണ് കൊല്ലം സുധിയുടെ വീട്ടിൽ കാണാൻ സാധിക്കുന്നത്.
ജൂൺ അഞ്ചിനായിരുന്നു കൊല്ലം സുധി എന്ന കലാകാരനെ കേരളകരയ്ക്ക് നഷ്ടമായത്. സുധിയുടെ കൂടെ അതേ വാഹനത്തിൽ യാത്ര ചെയ്ത ബിനു അടിമാലിയും മറ്റ് സുഹൃത്തക്കളും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. അപകടം സംഭവിച്ച വാഹനത്തിന്റെ മുൻസീറ്റിൽ ആയിരുന്നു സുധി ഇരുന്നത്. കാർ അപകടം സംഭവിച്ചപ്പോൾ രണ്ട് എയർബാഗ് പുറത്തു വന്നുവെങ്കിലും സുധിയുടെ നെഞ്ച് ഡാഷ്ബോർഡിൽ ചെന്ന് ഇ ടിക്കുകയായിരുന്നു. തുടർന്ന് തന്റെ വാരി യെല്ലുകൾ തകരു കയായിരുന്നു.
ഫ്ലവേഴ്സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് കൊല്ലം സുധി മലയാളികളുടെ പ്രിയങ്കരനായി മാറിയത്. കൂടാതെ പല സ്റ്റേജ് ഷോകളിലൂടെ സുധി വളരെ പെട്ടെന്ന് തന്റെതായ സ്ഥാനം കലാരംഗത്ത് ഉറപ്പിച്ചിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല മലയാള സിനിമകളിലും നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ഈ അതുല്ല്യ കലാകാരന് ലഭിച്ചിരുന്നു. എന്തിരുന്നാലും മലയാള കലാരംഗത്ത് തീരാനഷ്ടം തന്നെയായിരുന്നു കൊല്ലം സുധി.