ചപ്പാത്തി കഴിച്ച് മടുത്തോ ? വെറും 2 ചേരുവക മാത്രം മതി.!!വളരെ എളുപ്പത്തിൽ ഒരു ഹെൽത്തി ആയ 4 മണി പലഹാരം തയ്യാറാക്കാം.!! | Easy Wheat Breakfast Recipe Video

Easy Wheat Breakfast Recipe Video: ഇന്ന് നമുക്ക് നാല് മണി പലഹാരത്തിൻ ഒരു ഹെൽത്തി ആയ സ്നാക്ക്സ് ഉണ്ടാക്കി നോക്കിയാലോ? ഇത് വളരെ ഈസി ആയിട്ട് നമ്മുടെ വീടുകളിൽ ഉണ്ടാവുന്ന ചേരുവകൾ വെച്ചു ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ പലഹാരം ആണ്, വളരെ ടേസ്റ്റി ആയി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?
Ingredients

സവാള: 2
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി : 1/4 ടീസ്പൂൺ
കുരുമുളകു പൊടി
മുളക്പൊടി
ചിക്കൻ മസാല
ടൊമാറ്റോ കെചപ്പ്
ഗോതമ്പ് പൊടി : 1 1/2 കപ്പ്

How to make Easy wheat breakfast recipe

ആദ്യം ഒരു പാൻ അടുപ്പത്ത് വെക്കുക ശേഷം അതിലേക്ക് ഓയിൽ ഒഴിച്ച് ചൂടാക്കി എടുക്കുക, ചൂടായി വരുമ്പോൾ ഇതിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് സവാള വഴറ്റി എടുക്കാം, വഴന്നു വരുന്ന സമയത്ത് ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, എരിവിന് ആവശ്യം ആയിട്ടുള്ള മുളക്പൊടി, കുരുമുളക് പൊടി, കുറച്ചു ചിക്കൻ മസാല,എന്നിവ ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്ത് വഴറ്റി എടുക്കുക, വഴറ്റി വന്നാൽ ഇതിലേക്ക് കുറച്ചു ടൊമാറ്റോ സോസ് ഒഴിച്ചു കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക ഇപ്പൊൾ നമ്മുടെ പലഹരത്തിലേക്ക്

ഉള്ള ഫില്ലിങ് റെഡി ആയിട്ടുണ്ട്, ഇനി മാവ് റെഡി ആക്കി എടുക്കാം അതിനു വേണ്ടി 1 1/2 കപ്പ് ഗോതമ്പ് പൊടി, ആവശ്യത്തിനുള്ള ഉപ്പ്, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കാം ചപ്പാത്തി മാവിൻ്റെ പോലെ സോഫ്റ്റ് ആയിട്ട് വേണം കുഴച്ച് എടുക്കാൻ ശേഷം ഇത് ഓരോ ബോൾസ് ആക്കി മാറ്റാം ഇനി ഓരോന്ന് ആയി പരത്തി എടുക്കാം, പരത്തി എടുത്ത് അപ്പത്തിൻ്റെ മുകളിൽ ഫില്ലിംഗ് വെച്ചു ത്രികോണത്തിൻ്റെ ശൈപ്പിൽ മടക്കി എടുക്കാം ശേഷം നമുക്ക് ഇത് 1-2 മിനുട്ട് ആവി കേറ്റി എടുക്കണം ശേഷം ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് കൊടുത്ത് ഒന്ന് ശാലോ ഫ്രൈ ചെയ്തു എടുക്കാം ഇത് മുകൾ ഭാഗം ക്രിസ്‌പി ആയി കിട്ടാൻ ആണ് ഇപ്പൊൾ നമ്മുടെ ഹെൽത്തി സ്നാക്ക്സ് റെഡി ആയിട്ടുണ്ട്! She book Easy wheat breakfast recipe