ഇച്ചിരി തേങ്ങയും പഴവും.!!മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാൽ മതി !! |Easy Tasty Banana Coconut Recipe Video

Easy Tasty Banana Coconut Recipe Video: നാലുമണി പലഹാരത്തിനായി വ്യത്യസ്തമായ പലഹാരങ്ങൾ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും മിക്ക ആളുകളും. അതേസമയം കുട്ടികൾക്ക് കൊടുക്കുന്നതു കൊണ്ടുതന്നെ ഹെൽത്തിയായ രീതിയിൽ പലഹാരം ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ പേരും. അത്തരം അവസരങ്ങളിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു രുചിയേറും പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
പഴുത്ത നേന്ത്രപ്പഴം
മുട്ട
പഞ്ചസാര
തേങ്ങ
ഏലക്കായ
ഗോതമ്പ് പൊടി
ഉണക്കമുന്തിരി
നെയ്യ്
ബേക്കിംഗ് സോഡ
ഉപ്പ്

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് പഴവും, തേങ്ങയും, മുട്ടയും, ഏലക്കായും ഇട്ട് പേസ്റ്റ് രൂപത്തിൽ ഒന്ന് അരച്ചെടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് അല്പം ഉപ്പും, ഒരു പിഞ്ച് ബേക്കിംഗ് സോഡയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കുറച്ചുനേരം മാറ്റി വയ്ക്കാവുന്നതാണ്. ശേഷം കുക്കർ വിസിൽ ഇല്ലാതെ ചൂടാക്കാനായി വയ്ക്കുക. അതുപോലെ ഈയൊരു പലഹാരത്തിലേക്ക് ആവശ്യമായ

മുന്തിരി നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക. തയ്യാറാക്കിവെച്ച മാവ് അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം ചൂടാക്കാനായി വച്ച കുക്കറിൽ ഇറക്കി വയ്ക്കുക.10 മിനിറ്റ് നേരം വേവുമ്പോൾ പലഹാരം പകുതി വേവ് ആയിട്ടുണ്ടാകും. അതിനു മുകളിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പഴക്കഷണങ്ങളും വറുത്തുവെച്ച മുന്തിരിയും ഇട്ട് കുറച്ചുനേരം കൂടി കുക്കർ അടച്ചുവെച്ച് വേവിക്കുക. ചൂടൊന്ന് ആറി കഴിയുമ്പോൾ കുക്കർ തുറന്നു പാത്രം പുറത്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : MALAPPURAM VAVAS