ഈ ഒരു ചമ്മന്തി മതി എത്ര പറ ചോറ് വേണമെങ്കിലും കഴിക്കാം.!! | Easy Chammandhi Recipe Viral Malayalam

Easy Chammandhi Recipe Malayalam : ഊണിനൊപ്പം തൊട്ടുകൂട്ടാൻ ചമ്മന്തി കൂടിയുണ്ടെങ്കിൽ കുശാലാവും. മലയാളിയുടെ സ്വന്തമാണ് പൊതിച്ചോറും അമ്മിക്കല്ലിൽ അരച്ച ചമ്മന്തിയുമെല്ലാം. എത്ര കറികൾ ഉണ്ടെങ്കിലും തൊട്ടു കൂട്ടാൻ കുറച്ചു ചമ്മന്തി കൂടെയുണ്ടെങ്കിൽ ഊണ് കെങ്കേമം. അമ്മ അമ്മിക്കല്ലിൽ അരച്ചു തന്ന ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കാത്ത മലയാളികളുണ്ടൊ? ഈ ചമ്മന്തി കൂട്ടി ചോറുണ്ടാൽ എത്ര കഴിച്ചാലും മതിയാവില്ല.

എങ്കിൽ വളരെ എളുപ്പത്തിൽ ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇത് നമ്മുടെ വെളുത്തുള്ളി ചമ്മന്തിയാണ് കേട്ടൊ. ഇതിനായി ആദ്യം നമുക്ക് ഒരു കപ്പ് വെളുത്തുള്ളിയെടുക്കണം. ആദ്യം നമുക്ക് ഒരു പാൻ വച്ച് അതിലേക്ക് ഒരു 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെളുത്തുള്ളി ഇട്ട് കൊടുക്കുക. ശേഷം നാരങ്ങ വലുപ്പത്തിൽ എടുത്തു വച്ച പുളി കൂടി ചേർത്ത് കൊടുക്കുക. ശേഷം നന്നായി വഴറ്റിയെടുക്കുക. ഈ പുളി എണ്ണയിൽ ഇട്ട് കൊടുത്താൽ നന്നായി മുരിഞ്ഞു നല്ല സോഫ്റ്റ് ആയി കിട്ടും.

എങ്കിലല്ലേ നമുക്ക് നല്ല കുഴമ്പ് രൂപത്തിൽ ചമ്മന്തി കിട്ടൂ. വെളുത്തുള്ളിയുടെ നിറം ഒരു ബ്രൗൺ കളറായി വരുമ്പോൾ അരമുറി സവാള നീളത്തിൽ അരിഞ്ഞു ചേർത്ത് കൊടുക്കുക. സവാളക്ക് പകരം ചെറിയുള്ളി ചേർത്താലും രുചി ഒട്ടും കുറയില്ല. ഇനി സവാളയും നല്ല പോലെ നിറം മാറുന്ന വരെ വഴറ്റിയെടുത്താൽ ഇത് അടുപ്പത്ത്‌ നിന്നും മാറ്റാം.രുചികരമായ ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കാണുക…