കൊച്ചിനെ പറ്റിക്കാൻ നോക്കിയ അച്ചനിട്ടു പണി കൊടുത്ത് കുഞ്ഞു വാവ.!! വീഡിയോ വൈറൽ.!! | Cute Baby Girl Argue With Father Funny Video Viral Malayalam

Cute Baby Girl Argue With Father Funny Video Viral Malayalam : കുട്ടിക്കുറുമ്പ് കാണാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. കുഞ്ഞുങ്ങളുടെ ബുദ്ധിയുള്ള ഉത്തരം കേൾക്കാനും ഇഷ്ടമുള്ളവരാണ് നമ്മൾ. കുട്ടിക്കുറുമ്പിയുടെ ബുദ്ധിപരമായ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കൊച്ചിനെ പറ്റിക്കാൻ നോക്കുന്ന അച്ഛനും അതിൽ പെടാതിരിക്കുന്ന കുഞ്ഞുമാണ് ഇന്നത്തെ താരം. തണുപ്പുള്ള വെള്ളം കാണിച്ച് നല്ല ചൂടുള്ള വെള്ളമാണ് അതെന്ന് അച്ഛൻ പറയുന്നു.
അത് ചൂടുവെള്ളം അല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മിടുക്കി. കൈ പൊള്ളി പോവും എന്ന് പറഞ്ഞു കുഞ്ഞിനെ പറ്റിക്കാൻ നോക്കുകയാണ് അച്ഛൻ. കുടിച്ചു നോക്കിക്കോ എന്ന അച്ഛന്റെ വാക്ക് കേട്ട് കുഞ്ഞ് വെള്ളം കുടിച്ചു നോക്കുന്നു. കുടിച്ചതിനുശേഷം തണുപ്പാണെന്ന് പറഞ്ഞു വാദിച്ചു നിൽക്കുകയാണ് മിടുക്കി. പിന്നീട് അച്ഛൻ തന്നെ പറഞ്ഞു പറ്റിക്കുകയാണെന്ന് മനസ്സിലാക്കി ചൂട് അല്ല എന്ന് ചിരിച്ചുകൊണ്ട് പറയുകയാണ് നമ്മുടെ കുഞ്ഞു താരം. കുഞ്ഞിന്റെ വീഡിയോക്ക് മുപ്പതിനായിരത്തിൽ
അധികം കാഴ്ചക്കാരാണ് ഉള്ളത്. അനു മലയാളം ഹിറ്റ്സ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത് പച്ച ഉടുപ്പിട്ട് മുടി മുകളിലേക്ക് കെട്ടി കുറുമ്പ് കാട്ടി നിൽക്കുകയാണ് കുറുമ്പി. കുറുമ്പി എന്നാണ് ആരാധകർ കുഞ്ഞിനെ വിളിക്കുന്നത്. വീഡിയോ പുറത്തിറങ്ങിയതോടെ കുഞ്ഞിന് ആരാധകർ ഏറെയാണ്. എന്നാൽ അച്ഛന്റെ പ്രവൃത്തിയെ വിമർശിക്കുന്നവരും ഉണ്ട്. ശരി,തെറ്റ് എന്ത് എന്ന് പറഞ്ഞ് മനസ്സിലാക്കാനുള്ള അവസരം ദുർവിനിയോഗിക്കാതിരിക്കാനാണ് പലരും അച്ഛനോട് പറയുന്നത്. പക്ഷേ കുഞ്ഞിന്റെ മിടുക്കു പുറത്തു കാണിക്കാനാണ് അച്ഛൻ ശ്രമിച്ചത്.
അത് മനസ്സിലാക്കിയ പ്രേക്ഷകർ പലരും കുഞ്ഞിന്റെ മിടുക്ക് കണ്ട് കുഞ്ഞിനെ അഭിനന്ദിക്കുന്നു. തിരക്കിട്ട ജീവിതത്തിനിടയിൽ ചിരിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ. നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. അനു മലയാളം ഹിറ്റ്സ് എന്ന യൂട്യൂബ് ചാനൽ കുഞ്ഞുങ്ങളുടെ ധാരാളം വീഡിയോകൾ പുറത്തിറക്കാറുണ്ട്.അവരുടെ പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ..video credit : ANU Malayalam Hits