ഈ ചെടി ആരും ഇനി പിഴുതു കളയല്ലേ! 😳 ആൾ നിസാരകാരനല്ല.. ഇതിനെ കുറിച്ച് മുഴുവനായും നിങ്ങൾ അറിഞ്ഞാൽ.!! 😳

കേരളത്തിൽ എല്ലായിടത്തും പൊതുവെ കാണപ്പെടുന്ന ഒരു ഔഷധ ചെടിയാണ് ചെറുള ചില സ്ഥലങ്ങളിൽ ബലിപ്പൂവ് എന്നും ഇതിനെ ആളുകൾ വിളിക്കാറുണ്ട്. ഔഷധ രംഗത്തും ആചാരം രംഗത്തും ഇതിന്റെ സ്ഥാനം മുന്നിൽ തന്നെയാണ്. പൂജകളിലും ബലികർമങ്ങളിലും ഈ ചെടി ഒഴിവാക്കാനാവാത്ത ഒന്നാണ്. ജ്യോതിഷത്തിൽ മാത്രമല്ല ശരീര സംരക്ഷണത്തിലും ഇതിൻ്റെ സ്ഥാനം വളരെ വലുതാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു

കളയുന്നതിനും വൃക്കരോഗങ്ങളെ തടയുന്നതിനും ഇത് വാഹിക്കുന്ന പങ്ക് വലുതാണ്. ചെറൂളയുടെ ഇലയെടുത്ത് പാലിലോ നെയ്യിലോ കാച്ചി കുടിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള അസുഖങ്ങൾക്ക് ശമനം വരുത്തും. ചെറൂളയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് ശരീരവേദന നടുവേദന പോലുള്ള അവസ്ഥകൾക്ക് ആശ്വാസം നൽകും. ചെറൂളയുടെ പൂവെടുത്ത് വെള്ളത്തിൽ തിളപ്പിച്ച് അരച്ചു കുടിക്കുന്നത് മൂത്രത്തിൽ കല്ല് എന്ന രോഗത്തിന്

ആശ്വാസം ലഭിക്കും. ചെറൂളയുടെ ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് പ്രമേഹം നിയന്ത്രണത്തിലാക്കൻ കഴിയും. മൂത്രാശയ രോഗങ്ങളും മൂത്രാശയത്തിലെ അണുബാധയും സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും വരാറുള്ളതാണ്. മൂത്രാശയ അണുബാധ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് വരാറുള്ളത്. ഈ അസുഖത്തിന് നല്ലൊരു പരിഹാര മാർഗമാണ് ചെറൂള ഇട്ടു തിളപ്പിക്കുന്ന വെള്ളം കുടിക്കുന്നത്.

ഓർമശക്തി വർധിപ്പിക്കുന്നതിനും അൽസിമേഴ്‌സ് പോലുള്ള രോഗത്തിനും ചെറൂള നല്ലൊരു പരിഹാരമാണ്. ചെറൂള നെയ്യിൽ കാച്ചി കഴിക്കുന്നതിലൂടെ ഓർമശക്തി വർധിക്കും. നെയ്യിൽ മാത്രം അല്ല പാലിലും കാച്ചി കൂടിക്കാവുന്നതാണ്. ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലമുള്ള രക്തസ്രാവം കുറയ്ക്കാൻ സാധിക്കും. തുടങ്ങി നിരവധി ഉപയോഗങ്ങളുണ്ട് ചെറൂളക്ക് ആയുർവേദത്തിലെ ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണ് ചെറൂള.