കൂട്ടുകാരൻ ഇനി ഇല്ലെന്ന് അറിയാതെ ബിനു അടിമാലി .!!താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ; | Binu Adimali First Response After Accident Viral News Malayalam

Binu-adimali-first Response After Accident Viral News Malayalam:സ്വന്തം വിഷമങ്ങൾക്കിടയിലും ആരാധകരെ ചിരിപ്പിക്കുന്ന താരങ്ങളാണ് മിമിക്രി കലാകാരൻമാർ. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു കൊല്ലം സുധിയും, ഉല്ലാസും ബിനു അടിമാലിയുമൊക്കെ.  എന്നാൽ  കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മര ണത്തിനിടയാക്കിയ അ പകടം  ആരാധകരെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും സുരേഷ് ഗോപിയേയും ജഗദീഷിനേയും ഒക്കെ അവതരിപ്പിച്ച് കൈയ്യടി നേടി, സദസിനെ ചിരിപ്പിച്ചിരുന്നു കൊല്ലം സുധി. ഇപ്പോഴിതാ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ട വാർത്തയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. യാതൊരു വിധ കുഴപ്പമങ്ങളുമില്ലെന്നും പ്രാർഥിച്ച

എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം തന്നെ കാണാൻ എത്തിയ ആരാധകരോടും മാധ്യമങ്ങളോടും പറഞ്ഞു. ‘‘എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു, കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്,’’ എന്നായിരുന്നു മാധ്യമങ്ങളോട് ആയി അദ്ദേഹം പ്രതികരിച്ചത്.  ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നു വന്നതാണ് അദ്ദേഹം കാറിൽ കയറിയത്. ചെറിയ പരിക്കുകൾ മാത്രമേ

ഇപ്പോൾ പ്രത്യക്ഷത്തിൽ കാണാനുള്ളൂ. ഒരു കണ്ണിനു നല്ല പരുക്ക് ഉണ്ട്. എത്രയും പെട്ടെന്ന് താരം പൂർണ്ണ ആരോഗ്യവാനായി വേദികളിലേക്ക് തിരികെ വരട്ടെ എന്നാണ് ആരാധകർ പറയുന്നത് . ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ആണ് അ പകടം ഉണ്ടായത്. സ്റ്റേജ് ഷോയ്ക്കു ശേഷം വടകരയിൽ നിന്ന് എറണാകുളത്തേക്കു മടങ്ങുന്ന താരങ്ങൾ സഞ്ചരിച്ച കാർ പനമ്പിക്കുന്നിൽ വെച്ച് പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ

ആശുപത്രിയിൽ എത്തിച്ചെങ്കിലും മര ണം സംഭവിക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ബിനു അടിമാലിയും, ഉല്ലാസ് അരൂരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഉല്ലാസ് ഇപ്പോഴും ആശുപത്രിയിലാണ്.