അടിപൊളി ടെസ്റ്റിൽ അവൽ വിളയിച്ചത് .!! അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതി.!! |Aval vilayichath recipe Video Viral

Aval vilayichath recipe Video Viral: നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ കഴിച്ചാൽ ആയുസ്സ് കൂട്ടാം എന്ന് വരെ പറയപ്പെടുന്നുണ്ട്.

ഇവിടെ നമ്മൾ അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം അവൽ വിളയിച്ചതാണ്. ഇത് ഉണ്ടാക്കുന്നതിനായി 250 ഗ്രാം കപ്പിൽ 3 കപ്പ് അവൽ വിലയിച്ചതാണ് എടുക്കുന്നത്. പരന്ന ആകൃതിയിലുള്ള മട്ട അരിയുടെ അവലാണ് നമ്മൾ എടുക്കുന്നത്. അവൽ വിളയിക്കുന്നതിന് എപ്പോഴും ചുമന്ന അവലാണ് ഉചിതം.

കൂടാതെ 4 കപ്പ് തേങ്ങയും അരകിലോ ശർക്കരയും രണ്ട് ടേബിൾസ്പൂൺ വീതം എള്ളും പൊട്ട് കടലയും കൂടെ എടുക്കണം. ഇനി 4 ടേബിൾസ്പൂൺ തേങ്ങാ കൊത്തും പത്തോളം അണ്ടിപ്പരിപ്പും കൂടെ എടുക്കണം. അണ്ടിപ്പരിപ്പ് രണ്ടായി പൊളിച്ച് വേണം ചേർക്കാൻ. ഒരാഴ്‍ച്ച വരെ എടുത്ത് വച്ച് കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപി ആണിത്.

അടുത്തതായി ശർക്കര ഉരുക്കിയെടുക്കുന്നതിനായി 250 ഗ്രാം കപ്പിൽ ഒരു കപ്പ് വെള്ളം ശർക്കര ഇട്ട പാത്രത്തിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ശർക്കര ഉരുക്കിയെടുത്ത് നന്നായൊന്ന് അരിച്ചെടുക്കണം. ഒരു ചീനച്ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ നെയ്യൊഴിച്ച് കൊടുക്കുക. ചൂടായി വന്ന നെയ്യിലേക്ക് എടുത്ത് വച്ച തേങ്ങാകൊത്ത് ഇട്ട് നന്നായി വഴറ്റിയെടുക്കുക. സൂപ്പർ ടേസ്റ്റിലുള്ള ഈ അവൽ വിളയിച്ചതിന്റെ റെസിപ്പിക്കായി വീഡിയോ കാണുക. Video Credit : Sheeba’s Recipes Aval vilayichath recipe.