ഒരു ഒന്നൊന്നര രുചി.!! കൊതിയൂറും ചമ്മന്തി;പാത്രം കാലിയാകുന്ന വഴിയറിയില്ല.!! | About Tasty Sweet and spicy chammanthi recipe Video

About Tasty Sweet and spicy chammanthi recipe Video : മന്തിയുടെ അപ്പത്തിൻ്റെ ചോറിൻ്റെ കൂടെ എല്ലാം കൂട്ടാൻ പറ്റിയ ഒരു അടിപൊളി ചമ്മന്തി!! ചമ്മന്തികൾ നമുക്ക് ഒക്കെ പ്രിയപ്പെട്ടത് ആണ് അല്ലേ? നമ്മൾ അപ്പത്തിൻ്റെ കൂടെ, ചോറിൻ്റെ കൂടെ, മന്തി, ബിരിയാണി ഇല്ലത്തിൻ്റെ കൂടെയും സൈഡ് ഡിഷ് ആയി ചമ്മന്തി ഉപയോഗിക്കാറുണ്ട്, എന്നാൽ ഒരു കിടിലൻ ടേസ്റ്റിൽ ഒരു അടിപൊളി chammanthi എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ??
Ingredients

ചുവപ്പ് മുളക് : 20 എണ്ണം
സവാള : 1/4 കപ്പ്
വെളുത്തുള്ളി : 3-4 എണ്ണം
ചെറിയ ഉള്ളി : 15 എണ്ണം
പുളി : ചെറിയ നാരങ്ങ വലുപ്പത്തിൽ
ശർക്കര : 2 ടേബിൾ സ്പൂൺ
ആവശ്യത്തിന് ഉപ്പ്
വിനാഗിരി : 2 ടീസ്പൂൺ

ആദ്യം ചൂടായ പാനിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, ചൂടായ സമയത്ത് ഇതിലേക്ക് 20 ചുവന്ന മുളക് ചേർത്ത് വറുത്തു എടുക്കുക, ചൂടായി കിട്ടുന്ന സമയത്ത് ഇത് കോരി മാറ്റുക ഇനി ഈ എണ്ണയിലേക്ക് 1/4 കപ്പ് സവാള, 15 ചെറിയ ഉള്ളി, 3-4 വെളുത്തുള്ളി, എന്നിവ ചേർത്ത് നന്നായി വറുത്തു എടുക്കുക, അത്യാവശ്യം ഫ്രൈ ആയി വരുന്ന സമയത്ത് കോരി മാറ്റുക, ഇനി മുളകും ഉള്ളിയും ചൂടാറി വരുന്ന സമയത്ത് മിക്‌സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക ഈ സമയത്ത് ഇതിലേക്ക് ചെറിയ

നാരങ്ങ വലുപ്പത്തിൽ പുളി, 2 ടേബിൾ സ്പൂൺ ശർക്കര, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് അരച്ചു എടുക്കാം ഉപ്പ്, ശർക്കര എന്തെങ്കിലും വേണമെങ്കിൽ ഇപ്പൊൾ ചേർക്കാം ഇനി ഇതിലേക്ക് മുളക് വറുത്തു എടുത്ത എണ്ണയിൽ നിന്നും എടുത്ത് ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കാം ശേഷം 2 ടീസ്പൂൺ വിനാഗരി ചേർത്ത് കൊടുക്കാം ശേഷം ഒന്നൂടെ അരച്ചു എടുക്കാം പേസ്റ്റ് ആവേണ്ട ആവശ്യമില്ല ഇപ്പൊൾ നമ്മുടെ കിടിലൻ ചമ്മന്തി തയ്യാർ.. Fadwas Kitchen Tasty Sweet and spicy chammanthi recipe