ചപ്പാത്തി, പൂരി, ദോശയ്ക്ക് എല്ലാറ്റിനും ഇതുമാത്രം മതി.!! വേറെ കറിയൊന്നും വേണ്ട.?.!! സൂപ്പർ തക്കാളി.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..!! | About Easy Tomato chutney Recipe Video Viral

About Easy Tomato chutney Recipe Video Viral: നമ്മൾ തക്കാളി കൊണ്ട് പലതരത്തിൽ ഉള്ള വിഭവങ്ങൾ ഉണ്ടക്കാർ ഉണ്ട് അല്ലേ? തക്കാളി ചട്ണി, തക്കാളി ചമ്മന്തി, അങ്ങനെ പലതും എന്നാൽ ഇന്ന് നമുക്ക് തക്കാളി കൊണ്ട് ചോറിനും അപ്പത്തിനും ദോശക്കും കൂടെ എല്ലാം കഴിക്കാൻ പറ്റിയ ഒരു അടിപൊളി തക്കാളി കൊണ്ട് ഒരു റെസിപി ഉണ്ടാക്കിയാലോ?
Ingredients

തക്കാളി : 5 എണ്ണം
എരിവുള്ള വറ്റൽ മുളക് :5
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
എരിവ് ഇല്ലാത്ത വറ്റമുളക്: 15 എണ്ണം
വെളുത്തുള്ളി : 10 എണ്ണം
ചെറിയ ഉള്ളി: 6 എണ്ണം
ഉപ്പ്
വാളൻ പുളി
ശർക്കര പൊടി : 1/2 സ്പൂൺ
കായ പൊടി : 1/2 സ്പൂൺ
കറിവേപ്പില

How to make Easy Tomato chutney Recipe

5 തക്കാളി എടുത്ത് നന്നായി കഴുകി 2 കഷ്ണമായി മുറിച്ച് വെക്കുക ശേഷം ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 2 – 3 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക ചൂടായി വരുമ്പോൾ അതിലേക്ക് 5 എരിവുള്ളതും 15 എരിവ് ഇല്ലാത്തതുമായ വറ്റൽ മുളക് ഇട്ട് കൊടുത്ത് വറുത്ത് കോരി എടുക്കാം ശേഷം ഇതേ എണ്ണയിലേക്ക് 10 വെളുത്തുള്ളി, 6 ചെറിയുള്ളി എന്നിവ ചേർത്ത് മൂപ്പിച്ച് എടുക്കാം ഇനി ഇതിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കാം ശേഷം നന്നായി വഴറ്റി എടുക്കാം ശേഷം കോരി എടുക്കാം ഇനി നമ്മൾ കട്ട് ചെയ്തു വെച്ച തക്കാളി എണ്ണയിലേക്ക് ഇട്ട് കൊടുക്കാം ശേഷം

തീ മീഡിയത്തിൽ ഇട്ട് കൊടുക്കാം ഇനി വറുത്തു വെച്ച മുളകും ഉള്ളിയും കറിവേപ്പിലയും എല്ലാം ചതച്ച് എടുക്കാൻ മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ചതച്ച് എടുക്കാം ആദ്യം മുളക് വേണം ചതച്ച് എടുക്കാൻ തക്കാളി ഇനി തിരിച്ച് ഇട്ട് മൂപ്പിച്ച് എടുക്കാം തക്കാളി വെന്താൽ ഒന്ന് ഉടച്ചു കൊടുക്കാം ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ ഉപ്പ്, ചെറിയ വലുപ്പത്തിൽ വാളൻ പുളി പിഴിഞ്ഞത് എന്നിവ ചേർക്കാം ഇനി ചതച്ച് വെച്ചത് എല്ലാം ഇതിലേക്ക് ചേർത്ത് കൊടുക്കാം ശേഷം നന്നായി ഇളക്കി കൊടുക്കാം ഇനി ഇതിലേക്ക് 1/2 സ്പൂൺ ശർക്കര പൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം ശേഷം 1/2 ടീസ്പൂൺ കായപൊടി കൂടെ ചേർത്ത് കൊടുക്കാം ശേഷം നന്നായി ഇളക്കി കൊടുക്കാം ആവി കേറി വന്നാൽ ഇപ്പൊൾ നമ്മുടെ തക്കാളി കൊണ്ടുള്ള അടിപൊളി റെസിപി തയ്യാർ Village Spices Easy Tomato chutney Recipe