മുട്ടയും പാലും ഉണ്ടോ ? രണ്ടും മിക്‌സിയിൽ ഇങ്ങനെയൊന്ന് കറക്കിനോക്കു.!! എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരം റെഡി.!! വിരുന്നുകാർ ഞെട്ടും തീർച്ച..!! | About Easy evening Milk egg recipe video

About Easy evening Milk egg recipe video:നാലുമണിക്ക് ചായക്ക് കടി എന്ത് ഉണ്ടാക്കും എന്നത് എന്നും വീട്ടമ്മമാർക്ക് ഒരു ഡൌട്ട് ഉള്ള കാര്യമാണ്. എന്നാൽ ഇനി അങ്ങനെ ഒരു സംശയം വേണ്ട. മുട്ടയും പാലും മിക്സിയിൽ ഇങ്ങനെയൊന്ന് കറക്കിനോക്കൂ.. നല്ല അടിപൊളി സ്വീറ്റ് ആയ പലഹാരം തയാറാക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ സൂപ്പർ റെസിപ്പി.
Ingredients

മുട്ട
മൈദ
പഞ്ചസാര
പാൽ
ക്രീം

How to make Easy evening Milk egg recipe

ആദ്യമായി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാം അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ പഞ്ചസാര, അരകപ്പ് പാൽ അത്യാവശ്യം ഫ്ളവറിന് വേണ്ടി കുറച്ച് എസ്സൻസ് കൂടി ചേർത്ത് കൊടുക്കാം, ശേഷം ഏതെല്ലാം കൂടി ഒന്ന് ബീറ്റ് ചെയ്തെടുക്കാം.. മിക്സിയിൽ അടിച്ചെടുക്കുന്നതാണ് ഉത്തമം. ഇനി ഇതിലേക്ക് രണ്ടര ടേബിൾ സ്പൂൺ മൈദയോ ഗോതബ് പൊടിയോ ചേർത്തുകൊടുത്ത് ഒന്നുകൂടെ മിക്സ് ചെയ്തെടുക്കാം. ഇനി ഈ ഒരു മിക്സ്റ്ററിലേക്ക് കളറിന് വേണ്ടി നാച്ചുറൽ ഫുഡ് കളർ

ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഈ ഒരു ബാറ്റെർ പാൻ കേക്ക് ഉണ്ടാക്കുന്നത് പോലെ ഒരു പാനിൽ ഒഴിച്ച് ഉണ്ടാക്കിയെടുക്കാം. അടുത്തതായി ഒരു മിക്‌സിയുടെ ജാറിലേക്ക് അരകപ്പ് ഫ്രഷ് ക്രീം, ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര, ഫ്ളവറിന് വേണ്ടി അൽപ്പം വാനില എസ്സെൻസ് കൂടി ചേർത്തുകൊടുത്ത് ഒന്ന് അടിച്ചെടുക്കാം. ഇനി ഉണ്ടാക്കി വെച്ചിരിക്കുന്ന പാൻ കേക്കിലേക്ക് ഈ ഒരു ക്രീം ചേർത്തുകൊടുക്കാം. ക്രീം എല്ലാ ഭാഗത്തേക്കും ആകുന്നപോലെ ആകുന്നത് പോലെ പുരട്ടിയശേഷം റോൾ ചെയ്തെടുക്കാം. ഈ ക്രീം ഇഷ്ടമില്ലാത്തവരാണെങ്കിൽ ജാമും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടേസ്റ്റിയാക്കാൻ വേണമെങ്കിൽ ഡ്രൈ ഫ്രൂട്സ് കൂടി ചേർത്ത് കൊടുക്കാം..Mums Daily