
അടിപൊളി മോര് കറി.!! ഈ ഒരു ചേരുവ ചേർത്ത് മോരുകറി ഉണ്ടാക്കി നോക്കൂ.!! | About Easy And Tasty Moru Curry recipe Video
About Easy And Tasty Moru Curry recipe Video: മോര് കറി നമ്മൾക്ക് പലർക്കും ഇഷ്ടം ആവും അല്ലേ? പണ്ട് മുതലേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ കറി ആണ് മോര് കരി, എന്നാൽ വളരെ ടേസ്റ്റിൽ തക്കാളി ചേർത്ത് എങ്ങനെ ഒരു കിടിലൻ മോര് കറി ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
Ingredients
മോര്: 2 കപ്പ്
വെളുത്തുള്ളി : 2 അല്ലി
പച്ചമുളക് : 2 എണ്ണം
കറിവേപ്പില
മഞ്ഞൾപൊടി : 1/2- 3/4 ടീസ്പൂൺ
ജീരകം : 2 പിഞ്ച്
വെളിച്ചെണ്ണ
തക്കാളി : 1
ഉപ്പ്
ഉലുവപ്പൊടി : 1/4 ടീസ്പൂൺ
കടുക് : 1/2 ടീസ്പൂൺ
വറ്റമുളക്: 4 എണ്ണം
How to make Easy And Tasty Moru Curry recipe
250 ml കപ്പിൽ 2 കപ്പ് മോര്, 3/4 കപ്പ് വെള്ളം എന്നിവ മിക്സ് ചെയ്തു എടുക്കുക ഇനി ഇതിലേക്ക് അരപ്പ് തയ്യാറാക്കാൻ വേണ്ടി തേങ്ങ ചിരകിയത് 1/2 – 3/4 കപ്പ് എടുക്കുക ശേഷം ഒരു മി ജാറിലേക്ക് ഇട്ട് കൊടുക്കുക ഇതിലേക്ക് 2 അല്ലി വെളുത്തുള്ളി, 2 പച്ചമുളക്, 5-6 കറിവേപ്പില, 1/2 – 3/4 ടീസ്പൂൺ മഞ്ഞൾ പൊടി, 2 പിഞ്ച് ജീരകം എന്നിവ നല്ല സ്മൂത്ത് ആയി അരച്ചു എടുക്കുക ശേഷം ഒരു മൺചട്ടി അടുപ്പത്ത് വെക്കുക ശേഷം ചൂടായാൽ അതിലേക്ക് 1 ടീസ്പൂൺ വെളിച്ചെണ്ണ,1 ചെറിയ തക്കാളി തൊലി കളഞ്ഞു ചെറുതായി കട്ട് ചെയ്തത്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് 2 മിനുട്ട് ഇളക്കി കൊടുക്കുക
ശേഷം 2-3 മിനുട്ട് അടച്ചു വെച്ചു വേവിക്കുക ശേഷം അരച്ചു വെച്ച മിക്സ് ചേർത്ത് കൊടുക്കാം ശേഷം ജാറിൽ കുറച്ചു വെള്ളം ചേർത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്യുക ഈ സമയത്ത് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കുക അരപ്പ് തിളച്ചു വരാതെ നോക്കണം അതിനു വേണ്ടി ലോ ഫ്ലൈമിൽ വെച്ചു കുക്ക് ചെയ്യുക ചെറുതായി തിളച്ചു വരുമ്പോൾ ഇതിലേക്ക് നമ്മൾ എടുത്ത് വെച്ച മോര് ഒഴിച്ചു കൊടുക്കുക ഇനി ഇതിലേക്ക് 1/4 ടീസ്പൂൺ ഉലുവപ്പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം ഇനി ഇതിലേക്ക് കടുക് താളിച്ച് ചേർക്കാൻ വേണ്ടി ഒരു ചട്ടി അടുപ്പത്ത് വെക്കുക ശേഷം അതിലേക്ക് ഓയിൽ 1 ടീസ്പൂൺ, കടുക് 1/2 ടീസ്പൂൺ, വറ്റമുളക് 4 എണ്ണം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം ഇപ്പൊൾ ടേസ്റ്റി മോര് കറി തയ്യാർ ആയിട്ടുണ്ട്!! COOKING RANGE By Smitha Manoj